05:06pm 08 September 2026
NEWS
ഇരട്ട സഹോദരങ്ങൾക്ക് വധുക്കളായി ഇരട്ട സഹോദരിമാരെത്തി

02/02/2025  04:12 PM IST
nila
ഇരട്ട സഹോദരങ്ങൾക്ക് വധുക്കളായി ഇരട്ട സഹോദരിമാരെത്തി

പെരുമ്പാവൂർ:  ചേരാനല്ലൂരിൽ തൊഴലി വീട്ടിൽ അശോകൻ–രമണി ദമ്പതികളുടെ മക്കളായ അരുണും ആനന്ദും ഇരട്ടകളാണ്. ഇരട്ടകളായ പെൺകുട്ടികളെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ഒരുപാട് വിവാഹാലോചനകൾ വന്നെങ്കിലും ഈ സഹോദരങ്ങൾ തങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയില്ല. ഒടുവിൽ ഇരുവരുടെയും ആ​ഗ്രഹംപോലെ തന്നെ ഇരട്ടകളായ യുവതികളെ തന്നെ വധുക്കളായി ലഭിച്ചിരിക്കുകയാണ്. 

കൊല്ലം കോട്ടുക്കൽ സോമൻ ഉണ്ണിത്താൻ– ജയ ദമ്പതികളുടെ മക്കളായ ആര്യയെയും ആർദ്രയെയുമാണ് അരുണും ആനന്ദും വരണമാല്യം ചാർത്തിയത്. ഇരട്ടകളായ വരന്മാരെ വേണമെന്ന നിലപാടായിരുന്നു ആര്യയ്ക്കും ആർദ്രയ്ക്കും.

 ഒന്നര വർഷം മുൻപു കല്യാണം ഉറപ്പിച്ചു. അരുൺ ആര്യയെയും ആനന്ദ് ആർദ്രയെയും വിവാഹം കഴിച്ചു. അരുൺ ഇറ്റലിയിലും ആനന്ദ് ആലുവയിലെ കനക പോളിമേഴ്സിലുമാണു ജോലി ചെയ്യുന്നത്. ആര്യയും ആർദ്രയും ബിഎഡ് ബിരുദധാരികളാണ്. ഇരുവരും ചേർന്ന് ഇംഗ്ലിഷ് അക്കാദമി എന്ന പേരിൽ കോട്ടുക്കലിൽ സ്ഥാപനം നടത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img